ഹോം › ഗൾഫ്

ദുബൈക്ക് പുതിയ ക്രിമിനല്‍ അനാലിസിസ് സെന്റര്‍ വരുന്നു

By News Desk · 13 Nov 2024, 03:42 PM

ദുബൈ: ക്രിമിനല്‍ ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ ദുബൈ പൊലിസിനെ സഹായിക്കുന്ന പുതിയ ക്രിമിനല്‍ അനാലിസിസ് സെന്റര്‍ ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വെളിപ്പെടുത്തി. ദുബൈ പൊലിസിനായുള്ള രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമാണ് ഡാറ്റ സെന്റെന്നും ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അല്‍ റുവയ്യ മേഖലയില്‍ ദുബൈ പൊലിസ് അക്കാഡമി കെട്ടിട നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. 2,500 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ സൗകര്യം ഇതിലുണ്ടാവും. ഒരു സ്‌പെഷലൈസ്ഡ് ട്രെയിനിങ് സെന്റര്‍ ഹത്തയില്‍ നിര്‍മിക്കുമെന്നും തന്റെ ദുബൈ പൊലിസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ദുബൈ ഭരണാധികാരി എക്‌സ് പ്ലാറ്റ്‌ഫോണിലൂടെ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Criminal Analysis Center#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›