ഹോം › ഗൾഫ്

പുതുവര്‍ഷം: ഇന്നും എല്ലാ ബീച്ചുകളിലും പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം

By News Desk · 01 Jan 2025, 11:48 AM

ദുബൈ: പുതുവര്‍ഷം പ്രമാണിച്ച് ബീച്ചുകളിലെ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ദുബൈ അധികൃതര്‍. ഡിസംബര്‍ 31(ചൊവ്വ), ജനുവരി ഒന്ന്(ബുധന്‍) ദിനങ്ങളിലാണ് ബാച്ചിലേഴ്‌സിന് ബീച്ചുകളിലെ പ്രവേശനം വിലക്കിയിരിക്കുന്നത്. ഇന്നും അത് തുടരും. എമിേററ്റിലെ പ്രധാനപ്പെട്ട ആറു ബീച്ചുകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജുമൈറ ബീച്ച് 2, ജുമൈറ ബീച്ച് 3, ഉമ്മു സുഖീം 1, ഉമ്മു സഖീം 2, സണ്‍റൈസ് ബീച്ച്, അല്‍ മംസാര്‍ ബീച്ച് എന്നിവയാണിവ. കുടുംബങ്ങള്‍ക്ക് ഉത്കണ്ഠകളില്ലാതെ ബീച്ചുകളില്‍ സുഖപ്രദമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കുടുംബങ്ങളും ബാച്ചിലേഴ്‌സും ഒന്നിച്ച് എത്തിയാല്‍ തിരക്കുള്ള സയമത്ത് സ്ഥല പരിമിതി പ്രശ്‌നമാവുമെന്നതുംകൂടി പരിഗണിച്ചാണ് നടപടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›