ഹോം › ഗൾഫ്

പുതുവര്‍ഷം: ഡിസംബര്‍ 31ന് ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെയുള്ളവ അടച്ചിടും

By News Desk · 27 Dec 2024, 01:51 PM

ദുബൈ: പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ നഗരം തകൃതിയായി അണിഞ്ഞൊരുങ്ങവേ ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും ഡിസംബര്‍ 31ന് അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈഖ് സായിദ് റോഡിന്റെ ഡൗണ്‍ടൗണ്‍ മേഖലയാണ് അടച്ചിടുന്നതില്‍ പ്രധാനം. ശൈഖ് സായിദ് റോഡ് പുതുവര്‍ഷത്തലേന്ന് വൈകിയിട്ട് നാലു മുതലാവും അടച്ചിടുകയെന്ന് ആര്‍ടിഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഡൗണ്‍ടൗണ്‍ ദുബൈ മേഖലയിലേക്ക് പുറപ്പെടുന്നവര്‍ നേരത്തെ യാത്ര ആരംഭിക്കണമെന്നും ഇതിനായി പൊതുഗതാഗത മാര്‍ഗത്തെ ആശ്രയിക്കണമെന്നും ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹുസൈന്‍ അല്‍ ബന അഭ്യര്‍ഥിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിന്റെ ലോവര്‍ ഡെക്ക്, അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ്, ബുര്‍ജ് ഖലീഫ സ്ട്രീറ്റ്, ഊദ് മേത്തയില്‍നിന്നും ബുര്‍ജ് ഖലീഫയിലേക്ക് വരുന്ന അല്‍ അസായല്‍ റോഡ്, അല്‍ സുകൂക്ക് സ്ട്രീറ്റ്, ഫിനാന്‍ഷ്യല്‍ റോഡിന്റെ അപ്പര്‍ ലെവല്‍ എന്നിവയാണ് വൈകിയിട്ട് നാലു മുതല്‍ പ്രധാനമായും അടക്കുക. രാത്രി 11 മണിയാവുമ്പോഴേക്കും ശൈഖ് സായിദ് റോഡ് പൂര്‍ണമായും അടയ്ക്കുമെന്നുമാണ് ലഭിക്കുന്ന സൂചന.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›