ഷാര്‍ജയില്‍ ഇത്തവണ നോമ്പുതുറ ടെന്റുകളുണ്ടാകില്ല

ഷാര്ജ: ഈ വര്ഷത്തെ റമസാന് ടെന്റ് പെര്മിറ്റുകള് അനുവദിച്ചത് റദ്ദാക്കാന് ഷാര്ജ സിറ്റി മുനിസിപ്പാലിറ്റി തീരുമാനിച്ചു. റമസാന് മാസത്തില് ടെന്റ് പെര്മിറ്റിനായി ധാരാളം അപേക്ഷകള് ലഭിക്കാറുണ്ട്. രാജ്യത്ത്
 

ഷാര്‍ജ: ഈ വര്‍ഷത്തെ റമസാന്‍ ടെന്റ് പെര്‍മിറ്റുകള്‍ അനുവദിച്ചത് റദ്ദാക്കാന്‍ ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി തീരുമാനിച്ചു. റമസാന്‍ മാസത്തില്‍ ടെന്റ് പെര്‍മിറ്റിനായി ധാരാളം അപേക്ഷകള്‍ ലഭിക്കാറുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടമായി നോമ്പുതുറക്ക് ഇരിക്കുന്ന ടെന്റ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

മസ്ജിദുകള്‍ക്ക് സമീപം സംഘടിപ്പിക്കുന്ന ഇഫ്താര്‍ ടെന്റുകള്‍ ഷാര്‍ജ ഇസ്ലാമികകാര്യ വകുപ്പുമായി ചേര്‍ന്ന് മുനിസിപ്പാലിറ്റി ഒഴിവാക്കും. നിയമവിരുദ്ധമായി ടെന്റുകള്‍ തയ്യാറാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തും. 993ല്‍ വിളിച്ചോ മറ്റോ പൊതുജനങ്ങള്‍ക്ക് നിയമലംഘനം അറിയിക്കാം.

അതിനിടെ, രാജ്യത്ത് 484 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 7265 ആയി. 1360 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണം 43 ആയി.