ഹോം › ഗൾഫ്

ശബ്ദമലിനീകരണം; നാലു പ്രവാസികള്‍ അറസ്റ്റില്‍

By News Desk · 22 Feb 2025, 05:32 PM

വാഹനങ്ങള്‍ക്ക് അമിതമായ ശബ്ദം ലഭിക്കാന്‍ എക്‌സോസ്റ്റ് സംവിധാനം ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലു പ്രവാസികളെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. ശുവൈഖ് വ്യവസായ മേഖലയിലെ ഗ്യാരേജുകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശബ്ദം വര്‍ധിപ്പിക്കാന്‍ വേണ്ടി സൂക്ഷിച്ച 350ഓളം എക്‌സോസ്റ്റ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഒന്നാം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റാണ് നടപടി സ്വീകരിച്ചത്. അമിതശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും താക്കീത് നല്‍കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›