ഹോം › ഗൾഫ്

ഇനി ലൈസന്‍സ് വേണം; ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ

By News Desk · 17 Nov 2024, 08:35 AM

ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം ലംഘിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ. കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയാലും ഇതേ ശിക്ഷ ലഭിക്കും. അതേസമയം മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ പിഴയും അടക്കേണ്ടി വരും. രാജ്യത്തെ മാധ്യമ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Media#Oman

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›