പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കണമെന്ന ആവശ്യവുമായി യു എ ഇയിലെ നഴ്‌സറികള്‍

അബുദബി: സെപ്തംബറില് സ്കൂള് ക്ലാസുകള് ആരംഭിക്കുന്ന പശ്ചാത്തലത്തില് നഴ്സറികളുടെ പ്രവര്ത്തനത്തിന് അധികൃതര് മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കണമെന്ന ആവശ്യവുമായി നടത്തിപ്പുകാര്. പുനരാരംഭിക്കാന് അനുവദിച്ചില്ലെങ്കില് 50 ശതമാനം നഴ്സറികളും അടച്ചിടേണ്ടി വരും.
 

അബുദബി: സെപ്തംബറില്‍ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ നഴ്‌സറികളുടെ പ്രവര്‍ത്തനത്തിന് അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണമെന്ന ആവശ്യവുമായി നടത്തിപ്പുകാര്‍. പുനരാരംഭിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ 50 ശതമാനം നഴ്‌സറികളും അടച്ചിടേണ്ടി വരും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാടകയിളവ് ലഭിക്കാത്ത നഴ്‌സറികള്‍ നിരവധിയുണ്ട്. വാടക കുടിശ്ശിക കാരണം പലരോടും ഒഴിയാന്‍ പറഞ്ഞിട്ടുമുണ്ട്.

നഴ്‌സറികള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ പതിനായിരം പേര്‍ക്ക് ജോലി നഷ്ടപ്പെടും. റിക്രിയേഷനല്‍ സെന്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍. ജിം, ചൈല്‍ഡ് കെയര്‍ സെന്റര്‍, ശീഷ കഫെ തുടങ്ങിയവക്കെല്ലാം വീണ്ടും തുറക്കുന്നതിന് അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.