ഹോം › ഗൾഫ്

റോക്കറ്റ് വിക്ഷേപിച്ച് ചരിത്രംകുറിച്ച് ഒമാന്‍

By News Desk · 06 Dec 2024, 10:19 PM

മസ്‌കത്ത്: മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി ഒമാന്റെ റോക്കറ്റ് വിക്ഷേപണം. ഇന്നലെ രാവിലെയാണ് ദീര്‍ഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം വിക്ഷേപണം എന്ന ആ മഹത്തായ മുഹൂര്‍ത്തം എത്തിയത്. നേരത്തെ ബുധനാഴ്ച വിക്ഷേപിക്കായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണം യാഥാര്‍ഥ്യമായതോടെ മധ്യപൂര്‍വദേശത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കാണ് ചിറകുവെച്ചിരിക്കുന്നത്. തെക്കന്‍ നഗരമായ ദുഖമിലെ ഇത്‌ലാഖ് സ്‌പെയ്‌സപോര്‍ട്ടിലായിരുന്നു ഹൈ ആള്‍ട്ടിറ്റിയൂഡ് റോക്കറ്റിന്റ വിജയകരമായ വിക്ഷേപം നടന്നത്. 6.5 മീറ്റര്‍ നീളമുള്ള റോക്കറ്റിന് ദുഖം 1 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 140 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് പരീക്ഷണ റോക്കറ്റായ ദുഖം വിക്ഷേപിച്ചിരിക്കുന്നതെന്നും ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരായ കാര്‍മന്‍ ലൈന്‍ ഭേദിച്ച് കടന്നതായും ഒമാന്‍ അറിയിച്ചു. സെക്കന്റില്‍ 1,530 മീറ്റര്‍ വേഗത്തിലായിരുന്നു റോക്കറ്റിന്റെ ബഹിരാകാശത്തേക്കുള്ള കുതിപ്പ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›