ഹോം › ഗൾഫ്

ആഗോള സംരംഭക സൂചികയില്‍ ഒമാന് എട്ടാം സ്ഥാനം

By News Desk · 20 Feb 2025, 11:53 AM

മസ്‌കറ്റ്: ആഗോള സംരംഭക സൂചികയില്‍ രാജ്യാന്തര തലത്തില്‍ ഒമാന് എട്ടാം സ്ഥാനം. 5.7 സ്‌കോര്‍ നേടിയാണ് ആഗോളതലത്തില്‍ ഒമാന്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 2023ലെ സൂചികയില്‍ 5.4 ആയിരുന്നു ഒമാന്റെ സ്‌കോര്‍. 56 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2024ലെ ആഗോള സംരംഭക സൂചിക പുറത്തുവിട്ടിരിക്കുന്നത്. സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ബുദ്ധിമുട്ടില്ലാതെ ഫണ്ട് കണ്ടെത്താനുള്ള സൗകര്യം, ഗവണ്‍മെന്റിന്റെ പ്രത്യക്ഷത്തില്‍ സഹായകമായ നയങ്ങളും പരിഗണനകളും, ഗവണ്‍മെന്റിന്റെ നികുതി ഘടന, ഗവണ്‍മെന്റിന്റെ പദ്ധതികള്‍, സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രാഥമികവും സെക്കന്‍ഡറി തരത്തിലുമുള്ള വിദ്യാഭ്യാസം, കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവബോധം തുടങ്ങിയ സൂചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഗോള സംരംഭക പട്ടിക തയാറാക്കുന്നത്. ഒമാന്‍ സര്‍ക്കാരിന് കീഴിലെ സ്മാള്‍ ആന്‍ഡ് മീഡിയം എന്റെര്‍പ്രൈസസ് ഡെവലപ്‌മെന്റി(എസ്എംഇഡി)ന് കീഴിലെ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തവും സഹകരണവുമാണ് രാജ്യത്തെ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് എസ്എംഇഡി ചെയര്‍പേഴ്‌സണ്‍ ഹലീമ റാഷിദ് അല്‍ സാരി അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക് ഒമാന്‍ നല്‍കുന്ന പിന്തുണയും ഉത്തേജനവുമാണ് നേട്ടത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#onan

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›