സമുദ്രമാര്‍ഗം പ്രവാസികളെ നാടുകടത്താന്‍ ശ്രമം; ഒമാന്‍ സ്വദേശി അറസ്റ്റില്‍

മസ്കത്ത്: ഒമാന്റെ വടക്കന് തീരദേശ പ്രദേശമായ ഷിനാസില് നിന്നും 18 പ്രവാസികളെ മത്സ്യബന്ധന ബോട്ടില് നാടുകടത്തുവാന് ശ്രമിച്ച ഒമാന് സ്വദേശിയെ കോസ്റ്റല് ഗാര്ഡ് പൊലീസ് പിടികൂടി. 18
 

മസ്‌കത്ത്: ഒമാന്റെ വടക്കന്‍ തീരദേശ പ്രദേശമായ ഷിനാസില്‍ നിന്നും 18 പ്രവാസികളെ മത്സ്യബന്ധന ബോട്ടില്‍ നാടുകടത്തുവാന്‍ ശ്രമിച്ച ഒമാന്‍ സ്വദേശിയെ കോസ്റ്റല്‍ ഗാര്‍ഡ് പൊലീസ് പിടികൂടി.

18 പ്രവാസികളെ സമുദ്ര മാര്‍ഗം ഒമാനില്‍ നിന്നും കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങുകയായിരുന്നു. അപകടം അറിഞ്ഞ കോസ്റ്റല്‍ ഗാര്‍ഡ് കടലില്‍ മുങ്ങി പോയ ഒമാന്‍ സ്വദേശിയേയും 18 പ്രവാസികളെയും രക്ഷപ്പെടുത്തുകയും തുടര്‍ന്ന് ഈ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറുവാനും ഒളിവില്‍ രാജ്യത്ത് നിന്നും കടന്നു കളയുവാനും ശ്രമിക്കുന്ന വിദേശികളുമായി ഒമാന്‍ സ്വദേശികള്‍ സഹകരിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാന്‍ യുണൈറ്റഡ് അറബ് എമിറേറ്റുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഷിനാസ് എന്ന തീരദേശപ്രദേശം സ്ഥിതി ചെയ്യുന്നത്.