ഒമാനിലെത്തുന്ന പ്രവാസികള്‍ക്ക് വ്യവസ്ഥകളോടെ ഹോം ക്വാറന്റൈനില്‍ കഴിയാം

മസ്കത്ത്: ഒമാനിലെത്തുന്ന വിദേശികള്ക്ക് സൗകര്യമുണ്ടെങ്കില് താമസ സ്ഥലങ്ങളില് ക്വാറന്റൈനില് കഴിയാം. അധികൃതര് നിര്ദ്ദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം ഇത്. 14 ദിവസത്തെ ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനാണ് പബ്ലിക് അതോറിറ്റി ഫോര്
 

മസ്‌കത്ത്: ഒമാനിലെത്തുന്ന വിദേശികള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ താമസ സ്ഥലങ്ങളില്‍ ക്വാറന്റൈനില്‍ കഴിയാം. അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം ഇത്.

14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി എ സി എ) നേരത്തെ നിഷ്‌കര്‍ഷിച്ചത്. ഇതാണ് സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.

രാജ്യത്തെത്തുന്ന വിദേശികള്‍ താമസ സൗകര്യം ഉറപ്പുവരുത്തിയതിന്റെയും ചെലവിനുള്ള പണത്തിന്റെയും രേഖകള്‍ കാണിക്കണം.