സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു
ഒമാനിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്കാണ് കൊറോണ. കേരളത്തിൽ നിന്നും അവധി കഴിഞ്ഞ് മാർച്ച് 13നുള്ള വിമാനത്തിലാണ് ഇയാൾ സലാലയിൽ
Mar 20, 2020, 10:23 IST
ഒമാനിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്കാണ് കൊറോണ. കേരളത്തിൽ നിന്നും അവധി കഴിഞ്ഞ് മാർച്ച് 13നുള്ള വിമാനത്തിലാണ് ഇയാൾ സലാലയിൽ തിരിച്ചെത്തിയത്.
16ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രയിൽ ചികിത്സ തേടുകയായിരുന്നു. ്സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇന്നലെയാണ് രോഗവിവരം സ്ഥിരീകരിച്ചത്.
മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് ഒമാനിൽ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 48 ആയി ഉയർന്നു