സീബിലേക്കുള്ള റോഡുകള്‍ അടച്ചിട്ടില്ല

മസ്കത്ത്: ഒമാനില് സീബിലേക്കുള്ള റോഡുകള് അടച്ചുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് അധികൃതര് അറിയിച്ചു. മസ്കത്ത് ഗവര്ണറേറ്റിലെ കടയിലെ ജീവനക്കാരന് കൊറോണവൈറസ് ബാധയുണ്ടെന്ന വാര്ത്തയും വ്യാജമാണെന്ന് അറിയിപ്പുണ്ട്.
 

മസ്‌കത്ത്: ഒമാനില്‍ സീബിലേക്കുള്ള റോഡുകള്‍ അടച്ചുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ കടയിലെ ജീവനക്കാരന് കൊറോണവൈറസ് ബാധയുണ്ടെന്ന വാര്‍ത്തയും വ്യാജമാണെന്ന് അറിയിപ്പുണ്ട്.

അല്‍ ഹെയ്ല്‍ പാലവും ബര്‍കയില്‍ നിന്ന് സീബിലേക്കുള്ള എക്‌സിറ്റുകളും അടച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജി സി സി) അറിയിച്ചു. അതുപോലെ അല്‍ അന്‍സബ് സ്‌റ്റോറിലെ ജീവനക്കാരന് കോവിഡ്-19 ബാധിച്ചുവെന്നതും തെറ്റാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ ജനങ്ങള്‍ പ്രചരിക്കാവൂ എന്നും അധികൃതര്‍ അറിയിച്ചു.