ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസിയും

ചാർട്ടേഡ് വിമാനങ്ങളിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തേണ്ടി വരുമെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി. ജൂൺ 20 മുതൽ യാത്ര ചെയ്യുന്നവർക്ക് നിർബന്ധമായും
 

ചാർട്ടേഡ് വിമാനങ്ങളിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തേണ്ടി വരുമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി. ജൂൺ 20 മുതൽ യാത്ര ചെയ്യുന്നവർക്ക് നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംബസിയുടെ അറിയിപ്പ്. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രാണ് ഇത് ബാധകമാകു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും മസ്‌കറ്റ് എംബസി അറിയിച്ചു.

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം ഒരുക്കുന്ന സാമൂഹിക സംഘടനകളും പ്രവർത്തകരും കൊവിഡ് പരിശോധന സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാൻ യാത്രക്കാരോട് നിർദേശിക്കാനും എംബസി ആവശ്യപ്പെടുന്നു. നേരത്തെ സൗദി എംബസിയും സമാനമായ നിർദേശം നൽകിയിരുന്നു.