ഒമാനില്‍ രോഗവ്യാപനത്തിന് പ്രധാന കാരണം രഹസ്യ ഒത്തുകൂടല്‍

മസ്കത്ത്: ഒമാനില് കഴിഞ്ഞ ദിവസങ്ങളില് കൊവിഡ്- 19 കുതിച്ചുയരാന് പ്രധാന കാരണം ചില സ്ഥലങ്ങളില് രഹസ്യമായി കൂട്ടംകൂടിയതാണെന്ന് ആരോഗ്യ മന്ത്രാലയം. ചിലരുടെ നിരുത്തരവാദ പെരുമാറ്റവും പ്രതിരോധ നടപടികള്
 

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ്- 19 കുതിച്ചുയരാന്‍ പ്രധാന കാരണം ചില സ്ഥലങ്ങളില്‍ രഹസ്യമായി കൂട്ടംകൂടിയതാണെന്ന് ആരോഗ്യ മന്ത്രാലയം. ചിലരുടെ നിരുത്തരവാദ പെരുമാറ്റവും പ്രതിരോധ നടപടികള്‍ പാലിക്കാത്തതുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്.

രോഗവ്യാപനം കുറക്കാന്‍ ജനങ്ങള്‍ കൂറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. സ്വയം സുരക്ഷിതമായിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുക എന്നത് സാമാന്യ മര്യാദയാണെന്നും ആരോഗ്യ മന്ത്രി ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.

വാണിജ്യ സ്ഥാപനങ്ങള്‍ പുനരാരംഭിച്ചതാണ് രോഗവ്യാപനം ഇടയാക്കിയതെന്ന നിഗമനം അദ്ദേഹം തള്ളിക്കളഞ്ഞു. ജനങ്ങള്‍ ഇപ്പോഴും രഹസ്യമായി വിവാഹവും ജന്മദിനവും അടക്കമുള്ള ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. സാമൂഹിക അകലമോ മാസ്‌കോ ധരിക്കാതെയാണ് നിരവധി പേരെ ഒരുമിച്ചുചേര്‍ത്തുള്ള ഈ ആഘോഷ പരിപാടികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.