ഒമാനില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് പരിശോധന ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കും മാത്രം

മസ്കറ്റ്: ഒമാനിലെ സര്ക്കാര് ആശുപത്രികളില് ഇനി കൊവിഡ്- 19 പരിശോധന ആശുപത്രി ജീവനക്കാര്ക്കും അഡ്മിറ്റ് ചെയ്ത രോഗികള്ക്കും മാത്രം. കൊവിഡ് ലക്ഷണങ്ങളുള്ളവരോട് പത്ത് ദിവസം സ്വയം നിരീക്ഷണത്തില്
 

മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി കൊവിഡ്- 19 പരിശോധന ആശുപത്രി ജീവനക്കാര്‍ക്കും അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കും മാത്രം. കൊവിഡ് ലക്ഷണങ്ങളുള്ളവരോട് പത്ത് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശം.

പനി പോലുള്ള ലക്ഷണങ്ങളുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ചെറുതോ മിതമോ ആയ ലക്ഷണങ്ങളാണ് ഉള്ളതെങ്കില്‍ പരിശോധന നടത്താതെ കൊവിഡ് പോസിറ്റീവ് കേസായി ചികിത്സിക്കും. രോഗം സ്ഥിരീകരിച്ചവരുടെ ഗണത്തില്‍ ഇവരെയും പെടുത്തും.

കഴിഞ്ഞ ദിവസം ഈ സംവിധാനം എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കി. ലക്ഷണങ്ങളുള്ളയാളുടെ അവസ്ഥ മോശമാകുന്നതിന്റെ സൂചനകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് അഡ്മിറ്റ് ചെയ്യുക. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ഇതേ നടപടിക്രമങ്ങളാണുണ്ടാകുക. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ പരിശോധന ലഭ്യമാണ്.