പൈപ്പില്‍ വെള്ളം കയറി മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്കയക്കും

മസ്കത്ത്: കനത്ത മഴക്കിടെ ഭൂമിക്കടിയിലെ കൂറ്റന് പൈപ്പിനുള്ളില് ജോലി ചെയ്യവെ വെള്ളം കയറി മരിച്ച ആറ് ഇന്ത്യക്കാരുടെ കുടുംബങ്ങള്ക്കും നഷ്ടപരിഹാരത്തിനുള്ള നടപടികള് ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങള് ഉടനെ
 

മസ്‌കത്ത്: കനത്ത മഴക്കിടെ ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പിനുള്ളില്‍ ജോലി ചെയ്യവെ വെള്ളം കയറി മരിച്ച ആറ് ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഉടനെ നാട്ടിലേക്ക് അയക്കും.

ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചവര്‍. 22നും 43നും ഇടയില്‍ പ്രായമുള്ളവരാണ്. റോയല്‍ ഒമാന്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.