ഒമാനില്‍ പ്രചരിക്കുന്ന ആ സന്ദേശം വ്യാജം

മസ്കറ്റ്: സുപ്രീം കമ്മിറ്റി ഈ മാസം നാലിന് സുപ്രധാന യോഗം നടത്തുന്നുവെന്ന ഉള്ളടക്കത്തോടെ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന് സെന്റര് (ജി സി) അറിയിച്ചു. ഇതുസംബന്ധിച്ച്
 

മസ്‌കറ്റ്: സുപ്രീം കമ്മിറ്റി ഈ മാസം നാലിന് സുപ്രധാന യോഗം നടത്തുന്നുവെന്ന ഉള്ളടക്കത്തോടെ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജി സി) അറിയിച്ചു.

ഇതുസംബന്ധിച്ച് ജി സി പ്രസ്താവന പുറപ്പെടുവിച്ചു. വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ യാതൊരു സത്യവുമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

നാലിന് നടക്കുന്ന യോഗത്തില്‍ സുപ്രീം കമ്മറ്റി സുപ്രധാന തീരുമാനങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കുമെന്നാണ് വ്യാജ സന്ദേശത്തിലുള്ളത്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമുള്ള വിവരങ്ങളേ വിശ്വസിക്കാവൂ എന്ന് അധികൃതര്‍ അറിയിച്ചു.