വിംറ്റോ ഡ്രിങ്കിന് ഡബ്ല്യു എച്ച് ഒയുടെ അനുമതിയുണ്ടെന്ന് ഒമാന്‍

മസ്കത്ത്: കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന വസ്തു വിംറ്റോ ഡ്രിങ്ക് എന്ന ഉല്പ്പന്നത്തില് അടങ്ങിയിട്ടുണ്ടെന്ന് എന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തില് വിശദീകരണവുമായി ഒമാന് മുനിസിപ്പാലിറ്റി മന്ത്രാലയം. ഉല്പ്പനത്തിലുള്ള E129
 

മസ്‌കത്ത്: കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന വസ്തു വിംറ്റോ ഡ്രിങ്ക് എന്ന ഉല്‍പ്പന്നത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് എന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തില്‍ വിശദീകരണവുമായി ഒമാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. ഉല്‍പ്പനത്തിലുള്ള E129 Alura red എന്ന മിശ്രിതം കുട്ടികളുടെ പ്രവര്‍ത്തനത്തെയും ശ്രദ്ധയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിംറ്റോയുടെ ബോട്ടിലിന്റെ പുറത്ത് തന്നെ എഴുതിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

ഈ മിശ്രിതം അടക്കമുള്ള വിംറ്റോയുടെ ഉത്പന്നത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അനുമതി നല്‍കിയതാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഉപഭോക്താവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഉത്പന്നം നിര്‍മ്മിക്കുന്ന കമ്പനി തന്നെ അക്കാര്യം ബോട്ടിലില്‍ എഴുതിയത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം റിസ്‌കില്‍ വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാം.