ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈദം ബിൻ താരിഖ് അൽ സഈദിനെ തെരഞ്ഞെടുത്തു

ഒമാന്റെ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈദം ബിൻ താരിഖ് അൽ സഈദിനെ പ്രഖ്യാപിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തെ തുടർന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം തെരഞ്ഞെടുത്തത്.
 

ഒമാന്റെ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈദം ബിൻ താരിഖ് അൽ സഈദിനെ പ്രഖ്യാപിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തെ തുടർന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം തെരഞ്ഞെടുത്തത്. ഒമാന്റെ സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈദം

വിടവാങ്ങിയ ഖാബൂസ് ബിൻ സഈദിന്റെ ബന്ധു കൂടിയാണ് ഹൈദം ബിൻ താരിഖ്. ഇന്ന് രാവിലെ അദ്ദേഹം ചുമതലയേറ്റു. അധികാര കസേര ഒഴിഞ്ഞു കിടന്ന് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കണമെന്നാണ് ഒമാനിലെ ചട്ടം

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് മരിച്ചത്. അദ്ദേഹത്തിന് കുട്ടികളില്ല. ഇതേ തുടർന്നാണ് ബന്ധുവായ ഹൈദം ബിൻ താരിഖിന് രാജ്യത്തെ നയിക്കാനുള്ള ചുമതല കൈവന്നത്.

വിടവാങ്ങിയ സുൽത്താന്റെ ഭൗതിക ശരീരം ബൗഷർ അൽ അൻസാബിൽ പ്രത്യേകം തയ്യാറാക്കിയ മഖ്ബറയിലാണ് അടക്കം ചെയ്തത്.