കൊവിഡ്: സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ സക്രിയം ഐ സി എഫ്

മസ്കത്ത്: കൊവിഡ് 19 സാഹചര്യത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്കിടയിൽ സേവന പ്രവർത്തനങ്ങളുമായി ഐ സി എഫ് മാതൃകയാവുന്നു. ഒമാനിലെ 17 കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്കുകൾ സ്ഥാപിച്ച് വിപുലമായ കാരുണ്യ
 

മസ്‌കത്ത്: കൊവിഡ് 19 സാഹചര്യത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്കിടയിൽ സേവന പ്രവർത്തനങ്ങളുമായി ഐ സി എഫ് മാതൃകയാവുന്നു. ഒമാനിലെ 17 കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്‌കുകൾ സ്ഥാപിച്ച് വിപുലമായ കാരുണ്യ പ്രവർത്തനങ്ങാളാണ് നടന്നു വരുന്നത്.

റുവി, ഗുബ്ര, സീബ്, ബറക, മുസന്ന, ബിദായ, സുഹാർ, ലിവ, ബുറൈമി, കസബ്, ഇബ്രി, നിസ്വ, സൂർ, ജഅലാൻ, ഇബ്ര, സിനാവ്, സലാല എന്നിവിടങ്ങളിൽ ഹെൽപ്പ് ഡസ്‌കുകൾ പ്രവർത്തിക്കുന്നുന്നുണ്ട്.

ഐ സി എഫ് നാഷനൽ കമ്മറ്റിക്കു കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും നാഷനൽ ഭാരവാഹികൾ നേതൃത്വം നൽകുന്ന കൺട്രോൾ സെല്ലും സജീവമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒമാനിൽ 1800 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര കേന്ദ്രമായ മസ്‌കത്ത് വിലായത്തിൽ അതിവിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഭക്ഷ്യ കിറ്റുകൾക്ക് പുറമെ മെഡിക്കൽ ഹെൽപ്പ്, ട്രാവൽ ഹെൽപ്പ്, ലിഗൽ ഹെൽപ്പ് എന്നിവയും സജീവമാണ്.

പ്രവാസ ലോകത്തെ ബഹുമുഖ സാന്ത്വന പ്രവർത്തനങ്ങൾക്കൊപ്പം നാട്ടിലെ പ്രവാസി കുടുംബങ്ങൾക്കും ആശ്വാസമേകുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. മരുന്ന്, ഭക്ഷണം ഉൾപ്പടെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടുന്ന പ്രവാസി കുടുബങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാണ്. നാഷനൽ കൺട്രോൾ റൂമിലെ ഹോട്ട്ലൈൻ വഴിയാണ് നാട്ടിലെ പ്രവാസി കുടുംബങ്ങൾ, ആശ്രിതർ എന്നിവരുടെ അടിയന്തിരാവശ്യങ്ങൾക്ക് പരിഹാരമോരുക്കുന്നത്. ഒരോസേവനങ്ങൾക്കും പ്രത്യേകം സമിതികളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സുസജ്ജം 233 സന്നദ്ധ സേവകർ

മസ്‌കത്ത്: കൊവിഡ് കാലത്ത് സമർപ്പിത സേവനവുമായി ഐ സി എഫ് സഫ്വ വളണ്ടിയേഴ്സ്. ലോക് ഡൗണും അനുബന്ധ നിയന്ത്രണങ്ങളും മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങൾക്കും അതീവ ജാഗ്രതയോടെ കർമനിരതരാണ് സഫ്വ. നിയന്ത്രണങ്ങൾ മൂലം ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾക്ക് പ്രയാസപ്പെടുന്ന ഉൾഭാഗങ്ങളിലുള്ളവർക്കു പോലും സഹായങ്ങളെത്തിക്കുന്നതിൽ ശ്രദ്ധേയ സേവനങ്ങളാണ് സഫ്വ അംഗങ്ങൾ നടത്തുന്നത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സഫ്വ അംഗങ്ങൾ പ്രത്യേക പരിശീലനത്തിന് ശേഷമാണ് സന്നദ്ധ സേവനരംഗത്ത് സജീവമായത്.

നാലായിരം റമസാൻ കിറ്റുകൾ

മസ്‌കത്ത്: കൊവിഡ് പ്രയാസങ്ങൾക്കിടയിൽ ആഗതമാവുന്ന റമസാനിൽ വിശ്വാസികൾക്ക് ആശ്വാസമായി നാലായിരം ദക്ഷ്യക്കിറ്റുകൾ വിതണം ചെയ്യുമെന്ന് ഐ സി എഫ് നാഷനൽ ഭാരവാഹികൾ അറിയിച്ചു. 18 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌ക് കേന്ദ്രീകരി ഭക്ഷ്യക്കിറ്റുകൾ തയ്യാറായി വരുന്നു. അരി, ആട്ട, പഞ്ചസാര, ഓയിൽ തുടങ്ങി പലവ്യഞ്ജനങ്ങൾ ഉൾകൊള്ളുന്ന കിറ്റുകളാണ് വിതരണത്തിന് തയ്യാറാവുന്നത്. ഐ സി എഫ് സെൻട്രൽ സാന്ത്വനം, സർവീസ് സമിതികളാണ് കിറ്റ് വിതരണമുൾപ്പടെയുള്ള സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.