മസ്‌കത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചു; ഒമാനില്‍ സ്‌കൂള്‍ അധ്യയന വര്‍ഷം അവസാനിച്ചു

മസ്കത്ത്: ഒമാന് തലസ്ഥാനമായ മസ്കത്തില് ലോക്ക്ഡൗണ് മെയ് 29 വരെ ദീര്ഘിപ്പിക്കാന് സുപ്രീം കമ്മിറ്റി (കോവിഡ്- 19) തീരുമാനിച്ചു. മസ്കത്ത് ഗവര്ണറേറ്റില് പൂര്ണമായും ലോക്ക്ഡൗണാണ്. 2019- 2020
 

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ ദീര്‍ഘിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി (കോവിഡ്- 19) തീരുമാനിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പൂര്‍ണമായും ലോക്ക്ഡൗണാണ്.

2019- 2020 സ്‌കൂള്‍ അധ്യയന വര്‍ഷം അവസാനിപ്പിക്കാനും തീരുമാനമായി. ഇതുപ്രകാരം മെയ് ഏഴ് ആയിരിക്കും അവസാന അധ്യയന ദിവസം. വിദ്യാര്‍ഥികളുടെ പ്രമോഷന്‍ സംബന്ധിച്ച നടപടികള്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നത്. സാമൂഹിക അകലം, ശുചിത്വം അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദ്ദേശിച്ചു.