ഒമാനില്‍ 600ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; അതീവ ജാഗ്രത

മസ്കത്ത്: ഒമാനില് അതീവ ആശങ്ക പടര്ത്തി 600ലേറെ ആരോഗ്യ പ്രവര്ത്തകര്ക്ക് കൊവിഡ്- 19. രോഗബാധ ഉയരുകയാണെങ്കില് ആരോഗ്യ പ്രവര്ത്തകര്ക്കിടയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം വര്ധിക്കാനിടയുണ്ടെന്നും ഇത് രാജ്യത്തെ
 

മസ്‌കത്ത്: ഒമാനില്‍ അതീവ ആശങ്ക പടര്‍ത്തി 600ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്- 19. രോഗബാധ ഉയരുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നും ഇത് രാജ്യത്തെ ആരോഗ്യ സേവനങ്ങളെ ബാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹുസ്‌നി മുന്നറിയിപ്പ് നല്‍കി.

സാമൂഹിക വ്യാപനം കാരണമാണ് അധിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചത്. കൊവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി ആഘോഷങ്ങളും കൂടിച്ചേരലുകളും മറ്റും നടക്കുന്നുണ്ട് സുല്‍ത്താനേറ്റില്‍.

തിങ്കളാഴ്ച ഒമാനിലെ മൊത്തം പോസിറ്റീവ് കേസുകള്‍ 68400 ആയിട്ടുണ്ട്. ഇവരില്‍ 22924 പേരാണ് ചികിത്സയിലുള്ളത്. 326 പേര്‍ മരിച്ചു.