ലക്ഷണങ്ങളില്ലാത്ത കൊവിഡ് വ്യാപനം കണ്ടുപിടിക്കാന്‍ വ്യാപക പരിശോധനയുമായി ഒമാന്‍

മസ്കത്ത് : ലക്ഷണം പ്രകടിപ്പിക്കാത്ത നിലയിലുള്ള കൊവിഡ്- 19 വ്യാപനം വര്ധിച്ച പശ്ചാത്തലത്തില് വ്യാപക പരിശോധന നടത്താന് തീരുമാനിച്ച് ഒമാന്. വൈറസിന്റെ രാജ്യത്തെ വ്യാപനം മനസ്സിലാക്കാനാണ് പരിശോധന.
 

മസ്‌കത്ത് : ലക്ഷണം പ്രകടിപ്പിക്കാത്ത നിലയിലുള്ള കൊവിഡ്- 19 വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ച് ഒമാന്‍. വൈറസിന്റെ രാജ്യത്തെ വ്യാപനം മനസ്സിലാക്കാനാണ് പരിശോധന.

വൈറസ് ശരീരത്തില്‍ കടക്കുകയും എന്നാല്‍ ആന്റിബോഡികള്‍ സ്വയമേവ വികസിപ്പിച്ചത് കാരണം രോഗപ്രതിരോധ ശേഷി കൈവരിക്കുകയും ചെയ്തവരെ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. വൈറസ് ബാധിച്ച് ശരീരം ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെങ്കിലും ഇവരില്‍ നിന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് രോഗം പടരും. അങ്ങനെ സാമൂഹിക വ്യാപനമുണ്ടാകുകയും ചെയ്യും.

ഇതുകണ്ടുപിടിക്കുകയാണ് വ്യാപക പരിശോധനയുടെ ലക്ഷ്യം. വ്യത്യസ്ത പ്രായങ്ങളിലുള്ളവരിലും ഗവര്‍ണറേറ്റുകളിലും വ്യാപനത്തിന്റെ തോത് മനസ്സിലാക്കാനുമാകും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളുടെ ശതമാനം അറിയാനും സാധിക്കും. നാല് തവണകളായി പത്ത് ആഴ്ചക്കുള്ളിലാണ് രാജ്യവ്യാപക പരിശോധന പൂര്‍ത്തിയാക്കുക.