ഒമാനി ഫുട്ബാൾ താരം അലി അൽ ഹബ്സി ക്ലബ് ഫുട്ബാളിൽ നിന്ന് വിരമിച്ചു
ഒമാൻ: ഒമാനി ഫുട്ബാൾ താരം അലി അൽ ഹബ്സി ക്ലബ് ഫുട്ബാളിൽനിന്നു വിരമിച്ചു.ദേശീയടീമിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ വിരമിച്ചിരുന്നു.ട്വിറ്ററിലൂടെയാണ് ഇദ്ദേഹം ക്ലബ് ഫുട്ബാളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഫുട്ബാൾ താരം എന്ന നിലയിലുള്ള കരിയർ പൂർണമായി അവസാനിപ്പിക്കുകയാണെന്ന് അലി അൽ ഹബ്സി ട്വിറ്ററിൽ അറിയിച്ചു. വർഷങ്ങളോളം നിരവധി ക്ലബുകളെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.
കരിയറിൽ ഉടനീളം തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മറ്റ് മേഖലകളിൽനിന്ന് രാജ്യത്തെ സേവിക്കാനാണ് താൽപര്യപ്പെടുന്നതെന്നും അലി ഹബ്സി വിരമിക്കൽ സന്ദേശത്തിൽ പറയുന്നു.