ഒമാനിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 3 വരെ നീട്ടി

ഒമാനിലെ സുപ്രീം കമ്മിറ്റി ഭാഗിക കർഫ്യൂ ഏപ്രിൽ 3 വരെ നീട്ടി. സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, കോഫി ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയുൾപ്പെടെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും
 

ഒമാനിലെ സുപ്രീം കമ്മിറ്റി ഭാഗിക കർഫ്യൂ ഏപ്രിൽ 3 വരെ നീട്ടി. സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, കോഫി ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയുൾപ്പെടെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 8 മുതൽ പുലർച്ചെ 5 വരെ അടച്ചിരിക്കും.

റെസ്റ്റോറന്റുകളിൽ നിന്നുള്ള ഹോം ഡെലിവറികൾക്കും ഭക്ഷണത്തിനും പലചരക്ക് സാധനങ്ങൾക്കും വേണ്ടിയുള്ള ഹോം ഡെലിവറികൾക്കും രാത്രി 8 മണിക്ക് അപ്പുറത്തേക്ക് പ്രവർത്തിക്കാം.

ഒമാനിൽ കോവിഡ് വ്യാപിച്ചതിനെക്കുറിച്ചുള്ള എപ്പിഡെമോളജിക്കൽ ഡാറ്റ ആശങ്കാജനകമാണെന്നും അതിനാൽ കൂടുതൽ കാലം കർഫ്യൂ തുടരാൻ തീരുമാനിച്ചതായും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.മാർച്ച് 21 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന സർക്കാർ, മറ്റ് പൊതു ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 70 ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ടായിരുന്നു. ബീച്ചുകൾ തുറന്നിരുന്നെങ്കിലും വ്യക്തികൾക്കുള്ള വ്യായാമ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഗ്രൂപ്പ് ഒത്തുചേരലുകളും നിരോധിച്ചിച്ചിട്ടുണ്ട്