ഒമാനിലേക്ക് മടങ്ങിപോകാൻ ആവശ്യമായ രേഖകളുടെ വിശദാംശവുമായി ആർ ഒ പി

ഒമാൻ: 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് നിന്ന് വിട്ടുനിൽക്കുകയും ശേഷം തിരികെ വരാൻ ആവശ്യമായ രേഖകളുടെ വിശദാംശങ്ങൾ ആർ ഒ പി പുറത്തുവിട്ടു. കോവിഡ് വ്യാപനം മൂലം
 

ഒമാൻ: 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് നിന്ന് വിട്ടുനിൽക്കുകയും ശേഷം തിരികെ വരാൻ ആവശ്യമായ രേഖകളുടെ വിശദാംശങ്ങൾ ആർ ഒ പി പുറത്തുവിട്ടു. കോവിഡ് വ്യാപനം മൂലം രാജ്യത്തിന് പുറത്തു ആണെങ്കിലും റെസിഡൻസി ലഭിക്കും.

തിരികെയെത്തുമ്പോൾ ഹാജരാകേണ്ട രേഖകൾ

1. ജീവനക്കാരന് രാജ്യത്തേക്ക് തിരികെ വരുവാൻ അപേക്ഷിച്ച് കൊണ്ട് പാസ്‌പോർട്ട് ആന്റ് റെസിഡൻസ് ജനറൽ അഡ്മിനിസ്ട്രേഷനിൽ അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ അഫയേഴ്‌സ് ഡയറക്ടറെ അഭിസംബോധന ചെയ്ത കത്തും ഒപ്പം സാധുവായ വിസയും

2. ജീവനക്കാരന്റെ പാസ്‌പോർട്ടിന്റെയോ ഐഡി കാർഡിന്റെയോ പകർപ്പ്.

3. വാണിജ്യ രജിസ്ട്രേഷൻ പേപ്പറുകളുടെ ഒരു പകർപ്പ്.

4. കമ്പനിയിലെ അംഗീകൃത ഒപ്പിട്ടയാളുടെ പകർപ്പ്.

5– സർട്ടിഫിക്കറ്റ് നൽകിയ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ റിട്ടേണിംഗ് ടിക്കററ്റും ഉണ്ടായിരിക്കണം.