അനധികൃത കുടിയേറ്റം; രാജ്യത്തെ പ്രവാസികൾക്കുൾപ്പെടെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

ഒമാൻ: കോവിഡ് വൈറസ് വ്യാപനം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ സുൽത്താനേറ്റിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചു വരികയാണ്. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം വിവിധ മാർഗങ്ങളിലൂടെ
 

ഒമാൻ: കോവിഡ് വൈറസ് വ്യാപനം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ സുൽത്താനേറ്റിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചു വരികയാണ്. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം വിവിധ മാർഗങ്ങളിലൂടെ രാജ്യത്ത് കടന്നു കയറാൻ ശ്രമിച്ച 91 പേരെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 65 പേരും ഏഷ്യൻ വംശജരാണ്.

ഈ സാഹചര്യത്തിൽ നിലവിൽ രാജ്യത്ത് തുടരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ പൊതു ജനങ്ങളും കൃത്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇത്തരത്തിൽ കടന്നു കയറാൻ ശ്രമിക്കുന്നവർക്ക് സഹായങ്ങൾ നൽകരുതെന്നാണ് കർശന മുന്നറിയിപ്പുള്ളത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഗുരുതരമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.