ഐ സി എഫ് ചാർട്ടേഡ് വിമാനം നാടണഞ്ഞു

മസ്കത്ത്: ഐ സി എഫ് ചാർട്ടേഡ് വിമാനം നാട്ടിലേക്ക് പറന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട വിമാനം ഉച്ചക്ക് മൂന്ന് മണിയോടെ
 

മസ്‌കത്ത്: ഐ സി എഫ് ചാർട്ടേഡ് വിമാനം നാട്ടിലേക്ക് പറന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട വിമാനം ഉച്ചക്ക് മൂന്ന് മണിയോടെ കരിപ്പൂരിൽ ലാന്റ് ചെയ്തു.

ഇൻഡിഗോ വിമാനത്തിൽ 180 യാത്രക്കാരാണ് നാടണഞ്ഞത്. കുട്ടികൾ, രോഗികൾ, ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് യാത്രക്കാർ. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പടെയുള്ളവയും ഐ സി എഫ് ഒരുക്കിയിരുന്നു.

ഐ സി എഫ് വിമാനത്തിൽ 15 ശതമാനം യാത്രക്കാർക്ക് സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 10 ശതമാനം മുതൽ 50 ശതമാനം വരെ നിരക്കിളവും മറ്റു യാത്രക്കാർക്ക് അനുവദിച്ചിരുന്നു.