ഒമാനില്‍ നിക്കാതെ മഴ; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി

മസ്ക്കറ്റ്: ഒമാനില് തുടര്ച്ചയായി പെയ്യുന്ന മഴയില് ജനവാസ കേന്ദ്രങ്ങളില് ജലനിരപ്പ് ഉയരുന്നതിനാല് ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള് ആരംഭിച്ചു. ഷിനാസ് വിലായത്തില് നിന്നും 75-ലധികം ആളുകളെ
 

മസ്‌ക്കറ്റ്: ഒമാനില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. ഷിനാസ് വിലായത്തില്‍ നിന്നും 75-ലധികം ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമുകള്‍ മാറ്റിയതായി സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

ഒമാനില്‍ ന്യൂനമര്‍ദ്ദ സാഹചര്യം തുടരുമെന്നും ഇന്നും മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. അസാധാരണമായ ഇടിമിന്നല്‍, വാദികളില്‍ രൂപപ്പെടുന്ന വെള്ളപാച്ചിലുകള്‍, കടല്‍ക്ഷോഭം എന്നിവയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രം ആയിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വീടിനു പുറത്ത് പോകാന്‍ പാടുള്ളൂവെന്നും സുരക്ഷിതരായി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അറിയിപ്പില്‍ പറയുന്നു.