മത്രയില്‍ നിന്ന് പുറത്തുകടക്കാന്‍ ബദല്‍ മാര്‍ഗ്ഗമൊരുക്കി ആര്‍ ഒ പി

മസ്കത്ത്: ബുധനാഴ്ച മുതല് അടച്ച മത്രയില് നിന്ന് പുറത്തുകടക്കാന് ബദല് മാര്ഗ്ഗങ്ങളൊരുക്കി റോയല് ഒമാന് പോലീസ് (ആര് ഒ പി). ഖുറം- ദാര്സൈത്- മത്ര- മസ്കത്ത്- അല്
 

മസ്‌കത്ത്: ബുധനാഴ്ച മുതല്‍ അടച്ച മത്രയില്‍ നിന്ന് പുറത്തുകടക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങളൊരുക്കി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി). ഖുറം- ദാര്‍സൈത്- മത്ര- മസ്‌കത്ത്- അല്‍ ബുസ്താന്‍ (തീരദേശം) റോഡ് ആണ് ബദല്‍ മാര്‍ഗ്ഗം.

ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ അവശ്യ സാധനങ്ങള്‍ക്കായി പുറത്തുപോകാവൂ എന്ന് പോലീസ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം.

മത്രക്ക് പുറമെ റൂവി, വാദി കബീര്‍ എന്നിവയും ദാര്‍സൈതിലെ അധിക ഭാഗങ്ങളും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. അതേസമയം, മസ്‌കത്തിലെ ബൗശര്‍, ഗാല, അല്‍ ഹെയ്ല്‍, സീബ് എന്നിവിടങ്ങളില്‍ സഞ്ചാര നിയന്ത്രണങ്ങളില്ല. എന്നാല്‍, ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാര നിയന്ത്രണങ്ങളുണ്ട്.