ഹോം › ഗൾഫ്

ഒമാൻ പ്രവാസികൾക്ക് ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം

By News Desk · 07 Feb 2025, 07:37 PM

മസ്ക്കറ്റ് : വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ അവ പുതുക്കുന്നതിന് ജൂലൈ മാസം വരെ അവസരം ലഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് അൽ ബയോവിനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് വർഷത്തിലധികമായി ചുമത്തപ്പെട്ടിട്ടുള്ള പിഴകൾ ഒഴിവാക്കാനും കൊവിഡ് മഹാമാരിയുടെ കാലയളവിൽ ചുമത്തപ്പെട്ടിട്ടുളള ഫീസ് തുകകൾ ഒഴിവാക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. വ്യക്തികൾക്ക് പിഴ കൂടാതെ തങ്ങളുടെ വർക്ക് പെർമിറ്റ് രേഖകൾ പുതുക്കുന്നതിനും, അല്ലെങ്കിൽ നിയമപരമായി തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിനും 2025 ജൂലൈ മാസം വരെ അവസരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത്തരക്കാർക്ക് ഈ കാലയളവിൽ തങ്ങളുടെ വർക്ക് പെർമിറ്റുകൾ രണ്ട് വർഷത്തേയ്ക്ക് പുതുക്കുന്നതിന് അവസരം ലഭിക്കുമെന്നും അല്ലെങ്കിൽ നിയമപരമായി തങ്ങളുടെ സേവനം അവസാനിപ്പിച്ച് കൊണ്ട് നാടുകളിലേക്ക് മടങ്ങുന്നതിന് അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Oman#permit#visa

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›