ഹോം › ഗൾഫ്

ഇരുനില കെട്ടിടം തകര്‍ന്നുവീണ് ബഹ്‌റൈനില്‍ ഒരാള്‍ മരിച്ചു

By News Desk · 13 Feb 2025, 12:54 PM

മനാമ: ഇരുനില കെട്ടിടം തകര്‍ന്നു വീണ് ബഹ്‌റൈനില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഏഷ്യന്‍ വംശജരെ ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അറാദ് മേഖലയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സംഭവസ്ഥലത്ത് കുതിച്ചെത്തുകയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു. ഏഴു വാഹനങ്ങളിലായി എത്തിയ 38 സിവില്‍ ഡിഫന്‍സ് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. നാഷ്ണല്‍ ആംബുലന്‍സിന്റെ നേതൃത്വത്തിലായിരുന്നു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയാണ് കെട്ടിടത്തിന് തീപിടിക്കാനും അത് പൂര്‍ണണായും തകരാനും ഇടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. കെട്ടിട ഉടമയെ ബഹ്‌റൈന്‍ പൊലിസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›