ഹോം › ഗൾഫ്

ദുബായ് വിമാനത്താവളങ്ങളില്‍ ഇനി ഡിടിസിയുടെ ടാക്‌സി സര്‍വീസ് മാത്രം

By News Desk · 26 Feb 2025, 03:33 PM

ദുബായ്: വിമാനത്താവളങ്ങളില്‍ ഇനി ദുബായ് ടാക്‌സി കമ്പനി(ഡിടിസി)യുടെ ടാക്‌സികള്‍ മാത്രമേ യാത്രക്കാര്‍ക്ക് ലഭ്യമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ മറ്റൊരു ടാക്‌സി സര്‍വീസ് ഇനി മുതല്‍ ലഭ്യമാവില്ല. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ രണ്ട് വിമാനത്താവളങ്ങളും ഡിടിസിയുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ടാക്‌സി സര്‍വീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ദുബായ് ടാക്‌സി കമ്പനി സിഇഒ മന്‍സൂര്‍ ഫലാസിയും ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫ്തും ധാരണ പത്രത്തില്‍ ഒപ്പുവച്ചു. എന്നാല്‍ വിമാനത്താവളങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഏത് കമ്പനിയുടെ ടാക്‌സി സര്‍വീസും ഉപയോഗിക്കാനാവും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Airport Road#Dubai Taxi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›