ഹോം › ഗൾഫ്

യുഎഇയില്‍ ലോട്ടറി നടത്താന്‍ മൂന്ന് ഏജന്‍സികള്‍ക്ക് മാത്രം അനുമതി

By News Desk · 09 Dec 2024, 04:29 PM

അബുദാബി: യുഎഇയില്‍ ലോട്ടറി നടത്താന്‍ നിലവിലുള്ളവയില്‍ മൂന്ന് എണ്ണത്തിന് മാത്രമേ അവകാശമുണ്ടായിരിക്കൂവെന്നും ബാക്കിയുള്ളവയെല്ലാം അടച്ചുപൂട്ടണമെന്നും അധികൃതര്‍. മൂന്നെണ്ണത്തിന് മാത്രമേ ലോട്ടറിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടത്താന്‍ അനുമതിയുള്ളൂവെന്ന് ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി വ്യക്തമാക്കി. യുഎഇ ലോട്ടറിയുടെ നടത്തിപ്പുകാരായ ദ ഗെയിം എല്‍എല്‍സിക്ക് മാത്രമാണ് അതോറിറ്റിക്ക് കീഴില്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമേ നിലവിലുള്ള ചിലതിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബിഗ് ടിക്കറ്റും ദുബൈ ഡ്യൂട്ടി ഫ്രീയുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവയ്ക്ക് നല്‍കിയിരിക്കുന്നത് 30 വര്‍ഷത്തെ കാലാവധിയാണ്. അതോറിറ്റിക്ക് കീഴില്‍ ഇവയ്ക്ക് തങ്ങളുടെ നറുക്കെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വരെയാണ് ഇവര്‍ക്കുള്ള അനുമതിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#Lottary

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›