ഇനി യുബർ മാത്രം; ഖത്തറിൽ കരീം ടാക്‌സി സർവീസുകൾ ഇന്ന് മുതൽ സർവീസ് നിർത്തുന്നു

 

ദോഹ : ഖത്തറിലെ സാധാരണക്കാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന കരീം ടാക്‌സികൾ ഫെബ്രുവരി 28 ചൊവ്വാഴ്ച മുതൽ സർവീസുകൾ നിർത്തലാക്കുന്നു.ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി ഡ്രൈവർമാർക്കും ഉപയോക്താക്കൾക്കും സന്ദേശം അയച്ചിട്ടുണ്ട്.ക്രെഡിറ്റുകളോ പാക്കേജുകളോ ഉള്ള ഉപഭോക്താക്കൾക്ക് 2023 മാർച്ച് 15 നകം തുക തിരിച്ചു നൽകുമെന്നും കരീം ഖത്തർ അറിയിച്ചു.അതേസമയം,ഇന്ന് രാവിലെയും കരീം ബുക്കിങ്ങുകൾ സ്വീകരിച്ചിരുന്നു.

മാർച് 14 വരെ ഖത്തറിലെ കരീം സെന്ററുകൾ പ്രവർത്തിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2013 മുതലാണ് കരീം ദോഹയിൽ പ്രവർത്തനം ആരംഭിച്ചത്. അങ്ങനെ ഖത്തറിലെ യാത്രക്കാർക്കുള്ള റൈഡ്-ഹെയ്ലിംഗ് സേവനം 10 വർഷത്തിന് ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.നാളെ മുതൽ സ്വന്തമായി വാഹന സൗകര്യമില്ലാത്ത യാത്രക്കാർ യുബർ ടാക്സികളെയോ ലിമോസിനുകളെയോ ആശ്രയിക്കേണ്ടി വരും.അതേസമയം,സർവീസുകൾ നിർത്തലാക്കാനുള്ള കാരണം വ്യക്തമല്ല