ഹോം › ഗൾഫ്

ലിഫ്റ്റില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക് പൗരന് മൂന്നു മാസം തടവ്

By News Desk · 13 Jan 2025, 01:22 PM

ദുബൈ: ലിഫ്റ്റില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക്ക് പൗരന് ദുബൈ കോടതി മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്‍ സൂഖ് അല്‍ കബീര്‍ മേഖലയിലായിരുന്നു പാക് പൗരന്‍ 10 വയസുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. 2024 ഏപ്രില്‍ ഒന്നിന് വൈകിയിട്ട് 7.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റില്‍ തന്റെ ഫ്‌ളാറ്റിലേക്ക പെണ്‍കുട്ടി പോകുന്നതിനിടെ പ്രതി മോശമായ രീതിയില്‍ സംസാരിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›