ഹോം › ഗൾഫ്

പുതുവര്‍ഷ ദിനത്തില്‍ പാര്‍ക്കിങ് ഫീ ഒഴിവാക്കും

By News Desk · 30 Dec 2024, 11:01 PM

ദുബൈ: പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് എമിറേറ്റില്‍ പാര്‍ക്കിങ്ങിന് ഫീസ് ചുമത്തില്ലെന്നും പാര്‍ക്കിങ് നൂറു ശതമാനവും സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. പൊതു പാര്‍ക്കിങ് ഇടങ്ങളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെങ്കിലും ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടി വരും. ജനുവരി രണ്ടിന് പുലര്‍ച്ചെ മുതലാവും പാര്‍ക്കിങ് ഫീ ദുബൈയില്‍ വീണ്ടും പ്രാബല്യത്തിലാവുക. ദുബൈയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് നേരത്തെ തന്നെ പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. 2025ലെ പൊതുഅവധി ദിനങ്ങളില്‍ യുഎഇ ക്യാബിനറ്റ് പുതുവര്‍ഷത്തെ ഉള്‍പ്പെടുത്തിയിരുന്നു. ചെറിയപെരുന്നാള്‍, ബലിപെരുന്നാള്‍, ഈദ് അല്‍ ഇത്തിഹാദ്, ഹിജിറ വര്‍ഷത്തിന്റെ ആരംഭ ദിവസം എന്നിവയാണ് യുഎഇയിലെ 2025ലെ മറ്റ് പൊതുഅവധി ദിനങ്ങള്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›