ഹോം › ഗൾഫ്

യുഎഇയില്‍ അടുത്ത മാസം പെട്രോള്‍ വിലയില്‍ നേരിയ കുറവുണ്ടാവും

By News Desk · 30 Dec 2024, 04:51 PM

അബുദാബി: യുഎഇയില്‍ അടുത്ത മാസം പെട്രോള്‍ വിലയില്‍ ചെറിയ തോതിലുള്ള കുറവുണ്ടാവും. ജനുവരിയിലേക്കുള്ള പെട്രോള്‍ വില പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബ്രെന്റ് ഓയലിന് ബാരലിന് നവംബറില്‍ 73.2 യുഎസ് ഡോളറായിരുന്നത് ഡിസംബറില്‍ 73.06 ഡോളറായി കുറഞ്ഞതാണ് ജനുവരിയിലെ വിലയില്‍ പ്രതിഫലിക്കുക. 2024ല്‍ ഏറ്റവും കുറഞ്ഞ പെട്രോള്‍ വില നിലവാരം ഡിസംബറിലായിരുന്നു. സൂപ്പര്‍ 98ന് 2.61 ദിര്‍ഹവും സ്‌പെഷല്‍ 95ന് 2.50 ദിര്‍ഹവും ഇ-പ്ലസിന് 2.43 ദിര്‍ഹവുമായിരുന്നു ഡിസംബറിലെ നിരക്ക്. 2024 ജനുവരില്‍ ഇത് യഥാക്രമം 2.82, 2.71, 2.64 എന്നിങ്ങനെ ആയിരുന്നപ്പോള്‍ ജൂലൈയില്‍ 2.99, 2.88, 2.80 എന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. വര്‍ഷത്തില്‍ വില ഏറ്റവും വര്‍ധിച്ച മെയ് മാസത്തില്‍ 3.34, 3.22, 3.15 എന്നീ നിരക്കിലായിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് ഏറ്റവും വിലകൂടിയ സൂപ്പര്‍ 98ന് മൂന്ന് ദിര്‍ഹത്തിന് മുകളിലേക്ക് വില ഉയര്‍ന്നത്. 2015 മുതലാണ് രാജ്യാന്തര വില നിലവാരം അനുസരിച്ച് രാജ്യത്തെ പെട്രോള്‍ വില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്ന രീതിയിലേക്ക് യുഎഇ മാറിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›