ഹോം › ഗൾഫ്

സഊദിയില്‍ ഫറോവ കൊമ്പന്‍ മൂങ്ങയെ കണ്ടെത്തി

By News Desk · 20 Jan 2025, 03:20 PM

റിയാദ്: കൊമ്പുള്ള മൂങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയെ കിഴക്കന്‍ കാട്ടുഗ്രാമത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഓറഞ്ച് നിറത്തിലുള്ള വലിയ കണ്ണുകളും കറുപ്പ് പൊട്ടുകളോടുകൂടിയ സ്വര്‍ണമണലിന്റെ നിറമാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. മുഖത്തിന് ചുറ്റും കറുത്ത തൂവലുകളുടെ ഒരു നിരയും തലക്ക് മുകളില്‍ കൊമ്പിനെ അനുസ്മരിക്കുന്ന തൂവലുകളും ഇവയുടെ പ്രത്യേകതയാണ്. മരുഭൂമികളിലെ വാദികളിലും കുന്നിന്‍പുറങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. വര്‍ഷത്തില്‍ ചുരുങ്ങിയത് 1,500ല്‍പ്പരം എലികളെ ഇവ തിന്നുനശിപ്പിക്കുമെന്ന് അമന്‍ എന്‍വയണ്‍മെന്റല്‍ സൊസൈറ്റി അഗംമായ അദ്‌നാന്‍ ഖലീഫ വെളിപ്പെടുത്തി. നോര്‍ത്ത് ആഫ്രിക്കയിലെ സഹാറന്‍ മരുഭൂമിയിലും അറേബ്യന്‍ മരുഭൂമിയിലുമാണ് ഇവയെ കണ്ടുവരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›