ഹോം › ഗൾഫ്

ആഗോള ഗ്രാമത്തില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ പ്‌ളാറ്റ്‌ഫോം

By News Desk · 22 Nov 2024, 06:30 PM

ദുബൈ: ആഗോള ഗ്രാമത്തില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. റെസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ താമസക്കാരെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബൈ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ കീഴില്‍ ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. ഡയറക്ടറേറ്റിന്റെ ‘ഐഡിയല്‍ ഫേസ്’ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പ്രധാന സ്റ്റേജിന് സമീപം പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുള്ളത്. വൈകിട്ട് 4 മുതല്‍ രാത്രി 11 വരെ സന്ദര്‍ശകരെ പവലിയനില്‍ സ്വീകരിക്കും. അവര്‍ക്ക് ഈ പ്‌ളാറ്റ്‌ഫോം വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും ജിഡിആര്‍എഫ്എയുടെ പ്രശംസ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജിഡിആര്‍എഫ്എയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലമും സലാമയുടെയും സാന്നിധ്യവും ഇവിടെ കുട്ടികളെ ആകര്‍ഷിക്കാന്‍ തയാറാക്കിയിട്ടുണ്ട്. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അവസരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›