ഹോം › ഗൾഫ്

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കു ബിഎസ്എന്‍എല്‍ സിമ്മില്‍ യുഎഇയില്‍ റോമിങ് ലഭിക്കും

By News Desk · 03 Dec 2024, 05:00 PM

അബുദാബി: യുഎയില്‍ കഴിയുന്ന ബിഎസ്എന്‍എല്‍ സിം ഉപയോക്താക്കള്‍ക്ക് സിം മാറാതെ റോമിങ് സേവനം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ കേരള സര്‍ക്കിള്‍ ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാവുക. യുഎഇയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തുമായി സഹകരിച്ചാണ് ഇത്തിസലാത്ത് നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി രാജ്യാന്തര റോമിങ് സേവനം ലഭ്യമാക്കുന്നത്. ടോപ്അപ്പ് ബാലന്‍സുള്ള പ്രീപെയ്ഡുകാര്‍ക്ക് മൂന്നുമാസത്തേക്കുള്ള 167 രൂപയുടെയോ, ഒരുമാസത്തേക്കുള്ള 57 രൂപയുടേതോ ആയ രാജ്യാന്തര റോമിങ് പ്ലാന്‍ റീചാര്‍ജ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താനാവും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#BSNL SIM#postpaid#Prepaid#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›