ഹോം › ഗൾഫ്

സല്‍മാന്‍ രാജകുമാരന്‍ സൗദി ഹോഴ്‌സ് കപ്പില്‍ പങ്കെടുത്തു

By News Desk · 24 Feb 2025, 01:57 PM

റിയാദ്: കിംഗ് അബ്ദുല്‍ അസീസ് ട്രാക്കില്‍ നടന്ന സൗദി ഹോഴ്‌സ് മത്സരത്തിന് സാക്ഷിയാവാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെത്തി. സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെയും കാവല്‍ക്കാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലാണ് കുതിരയോട്ട മത്സരം സംഘടിപ്പിക്കുന്നത്. റിയാദ് മേഖലയുടെ ഭരണാധികാരി ആയ ഫൈസല്‍ ബിന്‍ ബന്തര്‍ രാജകുമാരന്‍, ഇക്വിസ്ട്രിയന്‍ അതോറിറ്റിയുടെയും ഹോഴ്‌സ് റൈസിംഗ് ക്ലബ്ബിന്റെയും ചെയര്‍മാനായ ബന്തര്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍, റിയാദ് ഉപഭരണാധികാരി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഹോഴ്‌സ് റൈസിംഗ് ക്ലബ് ബോര്‍ഡ് അംഗവും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു. മദീന ഭരണാധികാരി സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരനും ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നൈഫ് രാജകുമാരന്‍, ദേശീയ സേന മന്ത്രി അബ്ദുല്ല ബിന്‍ ബന്തര്‍ രാജകുമാരനും സല്‍മാന്‍ രാജകുമാരനെ അനുഗമിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›