ഹോം › ഗൾഫ്

കൊലപാതകം നടത്തി യുഎഇ വിടാന്‍ ശ്രമിച്ചവര്‍ക്ക് തടവ്

By News Desk · 24 Dec 2024, 11:29 AM

ദുബൈ: കൊലപാതകം നടത്തി മാതൃരാജ്യത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പാക്കിസ്ഥാനിക്കും സുഹൃത്തുക്കള്‍ക്കും തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി. അല്‍ റാശിദിയ പൊലിസ് സ്റ്റേഷന് കീഴില്‍ ഉമ്മുല്‍ റമൂല്‍ മേഖലയിലായിരുന്നു മാര്‍ച്ച് 26ന് കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം നാട്ടുകാരനായ ഡ്രൈവറുടെ സഹായത്തോടെ അനധികൃതമായി ഒമാനിലേക്കു കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒമാന്‍ പൊലിസാണ് ഏപ്രില്‍ എട്ടിന് സംശയം തോന്നിയ ഇവരെ പിടികൂടി ദുബൈ പൊലിസിന് കൈമാറിയത്. 25നും 35നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ചോദ്യംചെയ്യലില്‍ ഇരുവരും കൊലപാതകവും അനധികൃതമായ മാര്‍ഗത്തിലൂടെ യുഎഇയില്‍നിന്നും കടന്നുകളഞ്ഞതും സ്മ്മതിച്ചിട്ടുണ്ട്. ദുബൈ പ്രാഥമിക കോടതി ജനുവരി എട്ടിന് കൊലപാതകക്കേസില്‍ വിചാരണ ആരംഭിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›