ഹോം › ഗൾഫ്

പൊതുജനാരോഗ്യം: ബാര്‍ബര്‍ ഷോപ്പുകള്‍ക്കു കര്‍ശന നിയന്ത്രണങ്ങളുമായി സൗദി

By News Desk · 12 Nov 2024, 08:28 AM

റിയാദ്: ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സഊദി. ബാര്‍ബര്‍ ഷോപ്പുകളില്‍ പൊതുജനാരോഗ്യ സുരക്ഷ വര്‍ധിപ്പിക്കുക, കര്‍ശനമായ ശുചീകരണ സമ്പ്രദായങ്ങള്‍ നിര്‍ബന്ധമാക്കുക, ഷേവിങ് റേസറുകളുടെ പുനരുപയോഗം നിരോധിക്കുക എന്നിവയും പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കും. സഊദി മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് പുതുതായി നടപ്പിലാക്കിയ സമഗ്ര ആരോഗ്യ നിയന്ത്രണങ്ങളുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകളിലെ ടാനിങ് ബെഡ്ഡുകളുടെയും ടാറ്റൂ സാമഗ്രികളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച സൗന്ദര്യവര്‍ധക വസ്തുക്കളും ഉല്‍പന്നങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ നടപടികളില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയ വക്താവ് വിശദീകരിച്ചു. മൂന്നു മാസത്തിനകം രാജ്യം മുഴുവന്‍ പുതിയ നിയന്ത്രണങ്ങള്‍ ബാധകമാവും. ഒരാള്‍ക്ക് ഷേവിങ്ങിനായി ഉപയോഗിച്ച ബ്ലേഡുകള്‍ ഒരു കാരണവശാലും മറ്റൊരാള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പിലെ കത്രികപോലുള്ള മറ്റു ഉപകരണങ്ങള്‍ ഓരോ ഉപയോഗത്തിനു ശേഷവും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി സലൂണുകളില്‍ സ്റ്റെറിലൈസേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം നിര്‍ദേശിച്ചുട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Barbar Shop#Damam#Riyadh#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›