സൗജന്യ സർവീസെന്ന് തെറ്റിദ്ധരിപ്പിച്ചു; ദോഹ-തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിച്ചതിന്റെ കാരണം

ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചത് കേന്ദ്രസർക്കാർ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടെന്ന് സൂചന. സൗജന്യ സർവീസ് എന്നാണ് കേന്ദ്രം ഖത്തർ വ്യോമയാന
 

ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചത് കേന്ദ്രസർക്കാർ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടെന്ന് സൂചന. സൗജന്യ സർവീസ് എന്നാണ് കേന്ദ്രം ഖത്തർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്.

വിമാനത്താവളങ്ങളിലെ പലതരം ഫീസുകളിലും എയർ ഇന്ത്യക്ക് ഖത്തർ ഇളവ് അനുവദിച്ചിരുന്നു. ഒഴിപ്പിക്കൽ വിധത്തിലുള്ള സർവീസാണെന്നും സൗജന്യമായിട്ടാണ് ആളുകളെ എത്തിക്കുന്നത് എന്നുമായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. എയർപോർട്ട് പാർക്കിംഗ് ഫീസ്, ഹാൻഡ്‌ലിംഗ് ഫീസ് എന്നിവയിൽ ഇളവ് നൽകുകയും ചെയ്തിരുന്നു

ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടിരുന്നു. ഇതിന് ശേഷാണ് യാത്ര സൗജന്യമല്ലെന്ന് ഖത്തർ അധികൃതർ മനസ്സിലാക്കിയത്. ഇതേ തുടർന്നാണ് ഇന്നലത്തെ സർവീസിന് അനുമതി നിഷേധിച്ചത്. അടുത്ത ചൊവ്വാഴ്ച മുതൽ വിമാന സർവീസ് ഖത്തർ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ