ഖത്തറിലെ സിദ്‌റ ആശുപത്രിയില്‍ അടുത്ത മാസം മുതല്‍ പണമടക്കല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രം

ദോഹ: ഖത്തറിലെ സിദ്റ മെഡിസിനില് അടുത്ത മാസം മുതല് പണമടക്കാന് സാധിക്കുക ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിച്ച് മാത്രം. വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാടിന്റെ ഭാഗമായാണ് ഈ പദ്ധതി.
 

ദോഹ: ഖത്തറിലെ സിദ്‌റ മെഡിസിനില്‍ അടുത്ത മാസം മുതല്‍ പണമടക്കാന്‍ സാധിക്കുക ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രം. വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാടിന്റെ ഭാഗമായാണ് ഈ പദ്ധതി.

പണരഹിത ഇടപാടിലൂടെ രജിസ്‌ട്രേഷനുള്ള കാത്തിരിപ്പ് സമയം കുറക്കാന്‍ സാധിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തും.

പ്രാദേശിക കാര്‍ഡുകള്‍ മാത്രമല്ല അന്താരാഷ്ട്ര കാര്‍ഡുകളും സ്വീകരിക്കും. കാര്‍ഡ് ഇടപാടിന്റെ പ്രാഥമിക രീതി മാത്രമാണുണ്ടാകുക. ഫാര്‍മസി, കഫ്റ്റീരിയ, കഫെ, ഗിഫ്റ്റ് സ്റ്റോര്‍ എന്നിവിടങ്ങളിലും കാര്‍ഡ് ഇടപാട് മാത്രമാണുണ്ടാകുക.