ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; മൂന്നാം ഘട്ട ഇളവുകൾ വെള്ളിയാഴ്ച്ച മുതൽ

ദോഹ: ഖത്തറില് കൊവിഡ് നിയന്ത്രണങ്ങള് നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ ഒമ്പത് വെള്ളിയാഴ്ച്ച മുതല് ആരംഭിക്കുമെന്ന് ഖത്തർ മന്ത്രിസഭ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള് ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലും ഓഫീസുകളും
 

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ ഒമ്പത് വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തർ മന്ത്രിസഭ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലും ഓഫീസുകളും കൂടുതല്‍ ആളുകളെ അനുവദിക്കും. ഓഫീസുകളില്‍ 80 ശതമാനം ജീവനക്കാര്‍ക്ക് ഹാജരാകാന്‍ ഈ ഘട്ടത്തില്‍ അനുമതിയുണ്ടാകും.

മൂന്നാം ഘട്ടത്തില്‍ ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളില്‍ 50 ശതമാനം ശേഷിയിലും മറ്റു റെസ്റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. 75 ശതമാനം ഉപഭോക്താക്കള്‍ വാക്‌സിന്‍ എടുത്തവരായിരിക്കണം. ബീച്ചുകളും കളിസ്ഥലങ്ങളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. സിനിമ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. പൊതുഗതാഗതവും മെട്രോയും 50% ശേഷിയിലേക്ക് ഉയര്‍ത്തുമ്പോള്‍ 30% ശേഷിയില്‍ ബസുകളും സര്‍വീസ് നടത്തും.