കോവിഡ് പ്രതിരോധത്തിന് സംഭാവനകള്‍ക്ക് പ്രത്യേക സൈറ്റുമായി ഖത്തര്‍

ദോഹ: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് സര്ക്കാറിനൊപ്പം നില്ക്കാന് രാജ്യത്തെ ജനങ്ങള്ക്കും സംഭാവന നല്കാം. ഇതിനായി പ്രത്യേക വെബ് പോര്ട്ടല് ആരംഭിച്ചിരിക്കുകയാണ് സര്ക്കാര്. സ്വകാര്യ മേഖലയില് നിന്നും പൊതുജനങ്ങളില്
 

ദോഹ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതിനായി പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 7.8 കോടി ഖത്തര്‍ റിയാല്‍ സംഭാവനയായി ലഭിച്ചു. https://sci.adlsa.gov.qa/ എന്നതാണ് വെബ്‌സൈറ്റ്.

അതിനിടെ, രാജ്യത്ത് 392 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ പുതുതായി രോഗമുക്തി നേടി. മൊത്തം 415 പേര്‍ക്കാണ് അസുഖം ഭേദമായത് രോഗം സ്ഥിരീകരിച്ച മൊത്തം പേരുടെ എണ്ണം 4103 ആണ്. ഏഴ് പേരാണ് ഇതുവരെ മരിച്ചത്. മൊത്തം 56381 പേരെ പരിശോധിച്ചിട്ടുണ്ട്.

അതേ സമയം, ഖത്തറിൽ കോവിഡ് നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച മൂന്ന് കരാർ- നിർമ്മാണ കമ്പനികൾക്കെതിരെ നടപടിയെടുത്ത് തൊഴിൽ മന്ത്രാലയം. പേളിലെ തൊഴിലിടത്താണ് ആരോഗ്യ സുരക്ഷാ വ്യവസ്ഥകൾ ലംഘിച്ച് തൊഴിലാളികൾ ബസിലേക്ക് കയറുന്നതും സാമൂഹിക അകലം പാലിക്കാത്തതും ബസിൽ തിങ്ങിനിറഞ്ഞ നിലയിൽ തൊഴിലാളികളെ കയറ്റിയതും കണ്ടെത്തിയത്.

സൈറ്റിന്റെ ഉത്തരവാദിത്തമുള്ള എഞ്ചിനീയർമാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇവർക്കെതിരെ കൂടുതൽ അന്വേഷണങ്ങളും നടത്തും. തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും സുരക്ഷാ അധികൃതരുമായി ചേർന്ന് തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കോവിഡ്- 19 പടരുന്നത് തടയാൻ നിർമാണ കമ്പനികൾ പാലിക്കേണ്ട നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.