വ്യാജവിവരങ്ങള്‍ തടയാന്‍ വാട്ട്സാപ്പ് നമ്പറുമായി ഖത്തര്‍
ദോഹ: കോവിഡ്- 19 സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ശരിയായ വിവരങ്ങള്‍ അറിയാനും വാട്ട്സാപ്പ് സംവിധാനം ആരംഭിച്ച് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. കോവിഡ് സംബന്ധിച്ച് കൃത്യവും
Apr 7, 2020, 15:41 IST
ദോഹ: കോവിഡ്- 19 സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ശരിയായ വിവരങ്ങള്‍ അറിയാനും വാട്ട്സാപ്പ് സംവിധാനം ആരംഭിച്ച് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. കോവിഡ് സംബന്ധിച്ച് കൃത്യവും വിശ്വസനീയവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ ഇനിമുതല്‍ വാട്ട്സാപ്പില്‍ ലഭിക്കും.
+974 6006 0601 എന്ന നമ്പര്‍ സേവ് ചെയ്ത് വാട്ട്സാപ്പില്‍ സന്ദേശം അയച്ചാല്‍ വിവരങ്ങള്‍ ലഭിക്കും. :https://wa.me/97460060601text=Hi എന്ന ലിങ്ക് വഴിയും ചാറ്റ് ആരംഭിക്കാം. മലയാളമടക്കമുള്ള ഏത് ഭാഷയില്‍ ചോദിച്ചാലും ഉത്തരം ലഭിക്കും. 24 മണിക്കൂറും സേവനമുണ്ടാകും.